---
title: "രംഗോലി തീര്‍ക്കൂ; രാജ്യത്തിന്റെ 75മത് സ്വാതന്ത്ര്യ ആഘോഷത്തില്‍ പങ്കാളിയാകൂ "
english_title: "Rangoli settle; Participate in the 75th Independence Day celebrations of the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19474/Rangoli settle; Participate in the 75th Independence Day celebrations of the country"
published_at: "2022-01-06T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6ca9fe70e2_kk.jpg"
keywords: []
---

# രംഗോലി തീര്‍ക്കൂ; രാജ്യത്തിന്റെ 75മത് സ്വാതന്ത്ര്യ ആഘോഷത്തില്‍ പങ്കാളിയാകൂ 

> **Lead Summary:** **പേരാമ്പ്ര: **മാതാ പേരാമ്പ്ര കേന്ദ്ര സാംസ്‌ക്കാരിക വകുപ്പുമായി ചേര്‍ന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ രംഗോലി മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര: **മാതാ പേരാമ്പ്ര കേന്ദ്ര സാംസ്‌ക്കാരിക വകുപ്പുമായി ചേര്‍ന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ രംഗോലി മത്സരം സംഘടിപ്പിക്കുന്നു.

ജനുവരി 8-9 തിയ്യതികളില്‍ പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9 മണിയ്ക്കാണ് രംഗോലി മത്സരം ആരംഭിക്കുക.

പൊതുജനങ്ങള്‍ക്ക് എട്ടാം തിയ്യതിയും വിദ്യാര്‍ത്ഥികള്‍ക്ക് ഒമ്പതാം തിയ്യതിയുമായിരിക്കും മത്സരം. കളം വരയ്ക്കാനുള്ള പൊടികള്‍ മത്സരവേദിയില്‍ നിന്ന് ലഭിയ്ക്കും.

ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന കളങ്ങള്‍ക്ക് യഥാക്രമം 10000 , 5000, 3000 രൂപയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഭാരത സര്‍ക്കാറിന്റെ സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റും ലഭിയ്ക്കുന്നതായിരിയ്ക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19474/Rangoli settle; Participate in the 75th Independence Day celebrations of the country)